കൈനകരിയില്‍ കാമുകന്‍ കൊലപ്പെടുത്തിയ യുവതി ഏഴ് മാസം ഗര്‍ഭിണി
കൈനകരിയില്‍ കാമുകന്‍ കൊലപ്പെടുത്തിയ യുവതി ഏഴ് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി ഗര്‍ഭിണിയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകശേഷം മൃതദേഹം ആറ്റില്‍ കളയാനായി വള്ളത്തില്‍ കൊണ്ടു പോകുന്ന വഴി വള്ളം മറിയുകയും യുവതിയുടെ മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച് പ്രതികള്‍ മടങ്ങുകയുമായിരുന്നു.
പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്‍റെ ഭാര്യ അനിതയാണ് (32) മരിച്ചത്. അനിതയുടെ കാമുകനെയും കാമുകിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ നിലമ്ബൂര്‍ സ്വദേശി പ്രതിഷ്, രചന എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ കാമുകിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ മൊഴിനല്‍കി.
സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവമാണ് ആലപ്പുഴയില്‍ നടന്നത്. കാമുകനും പുതിയ കാമുകിയും ചേര്‍ന്നാണ് അനിതയെ കൊലപ്പെടുത്തിത്. മൂവരും ചേര്‍ന്നുള്ള ലൈഗീംക ബന്ധത്തിനിടെയാണ് പുതിയ കാമുകിയുടെ സഹായത്താല്‍ പഴയകാമുകിയെ കാമുകന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
പിന്നീട് കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. യുവതി ഏഴ് മാസം ഗര്‍ഭിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിന്നീട് വഞ്ചിയില്‍ കയറ്റി മൃതദേഹം പുഴയിലെറിയുകയായിരുന്നു.
ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലെന്ന് പൊലീസ് വ്യക്തമാക്കി.