indiaLatest NewsNationalNews

വോട്ടർ അധികാർ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യം പറഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വോട്ടർ അധികാർ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യം പറഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. റഫീഖ് എന്ന രാജയാണ് ദർഭംഗയിൽ പിടിയിലായത്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചയാളാണ് അറസ്റ്റിലായതെന്ന് ദർഭംഗ പൊലീസ് സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. കോൺഗ്രസ് പതാക ധരിച്ചിരുന്ന ആൾ മോദിക്കെതിരെ ഹിന്ദിയിൽ മോശം പരാമർശങ്ങൾ നടത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. പിന്നാലെ ബിജെപി പരാതി നൽകി കോൺഗ്രസിനോട് മാപ്പ് ആവശ്യപ്പെട്ടു.

സംഭവത്തെ രാജ്യത്തെ ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും അദ്ദേഹം വിമർശിച്ചു. വോട്ടർ അധികാർ യാത്ര രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വെസ്റ്റ് ചമ്പാരനിൽ നിന്ന് ആരംഭിച്ചു. ഡി.രാജ, ആനി രാജ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സച്ചിൻ പൈലറ്റ് എന്നിവർ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.

Tag: One arrested for verbally abusing Prime Minister Narendra Modi during voter registration drive

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button