CrimeDeathLatest NewsUncategorized
ഭർത്താവിനെ തേടി വന്ന കൂട്ടുകാരനുമായി അവിഹിത ബന്ധമെന്ന് ആരോപിച്ച് അധിക്ഷേപം; സദാചാര ഗുണ്ടായിസത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ വീട്ടമ്മ ജീവനൊടുക്കി

നെയ്യാറ്റിൻകര: സദാചാര ഗുണ്ടായിസത്തെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി അക്ഷര (38) ആണ് വീട്ടിനുള്ളിൽ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ഭർത്താവിനെ തേടി വന്ന കൂട്ടുകാരനെ ചിലർ തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിക്കുകയും അക്ഷരയുമായി അവിഹിത ബന്ധമെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണം.
കൈ ഞരമ്പ് അറുത്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അക്ഷര വെള്ളിയാഴ്ച മെഡിക്കൽ കോളജിൽ വച്ച് മരിക്കുകയായിരുന്നു. യുവാവിനെ തടഞ്ഞുനിർത്തിയവർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.