ബംഗളൂരുവില്‍ 103 പേര്‍ക്ക് കോവിഡ് കണ്ടെത്തി, പാര്‍പ്പിട സമുച്ചയത്തെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ 103 പേര്‍ക്ക് കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍പ്പിട സമുച്ചയത്തെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. രണ്ട് വിവാഹവാര്‍ഷിക പരിപാടിക്കു ശേഷമായിരുന്നു പാര്‍പ്പിട സമുച്ചയത്തിലെ ആളുകള്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചത്.
തെക്കന്‍ ബംഗളൂരുവിലെ ബിലെഖാലിയില് എസ്എന്‍എന്‍ രാജ് ലേക് വ്യൂ അപ്പാര്‍ട്ട്മെന്റാണ് കണ്ടെയ്ന്മെന്റ് സോണായി മാറിയത്. ആഘോഷ പരിപാടികള്‍ക്കു ശേഷം രണ്ട് ഡസനിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പാര്‍പ്പിട സമുച്ചയത്തില്‍ കൂട്ട പരിശോധന നടത്തുകയായിരുന്നു. 1,190 പേരിലാണ് പരിശോധന നടത്തിയത്. ഇവരില്‍ 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.