Kerala NewsLatest News

സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി

ഹാഥ്റസിലേക്കുള്ള യാത്രയ്ക്കിടെ യു പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ ഒരു കുറ്റം റദ്ദാക്കി. സി ആര്‍ പി സി 116 പ്രകാരം ചുമത്തിയ സമാധാനം തകര്‍ക്കല്‍ എന്ന കുറ്റമാണ് ഒഴിവക്കിയത്.

ഈ വകുപ്പ് പ്രകാരം കേസ് എടുത്താല്‍ ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം . എന്നാല്‍ ഉത്തര്‍ പ്രദേശ് പൊലീസിന് ഇത് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് മന്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കുറ്റം റദ്ദാക്കിയത്.

സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റിലായ മറ്റ് മൂന്ന് പേരുടെയും ഇതേ കുറ്റം ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കാപ്പനെതിരെ അടക്കമുള്ള 4 പേര്‍ക്കെതിരെ ചുമത്തിയ യു എ പി എ കേസുകളും , രാജ്യദ്രോഹ കുറ്റവും നിലവില്‍ റദ്ദാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button