ഒരു കുഞ്ഞും മൂന്ന് മാതാപിതാക്കളും
പാരമ്പര്യ രോഗങ്ങളെ ചെറുത്തു തോൽപ്പിക്കാനുളള വെെദ്യശാസ്ത്രത്തിന്റെ ശ്രമങ്ങൾ തുടങ്ങിയിട്ട് നാളുകളേറെയായി. അതിലേറ്റവും പുതിയ ചടുവടുവെയ്പ്പാണ് മൂന്നുപേരുടെ ഡിഎൻഎയിൽ നിന്നുള്ള പ്രത്യൽപാദനം. മെെറ്റോകോൺഡ്രിയൽ രോഗങ്ങളിൽ നിന്നുള്ള മോചനത്തിനായാണ് പ്രത്യുൽപാദന പ്രക്രിയയിൽ മൂന്നാമത്തെ വ്യക്തിയുടെ കൂടെ ഡിഎൻഎ സ്വീകരിക്കുന്നത്. ഈ രീതിയിൽ എട്ടു കുട്ടികൾ യുകെയിൽ ജനിച്ചതായുള്ള വാർത്തകൾ 2025 ജൂലെെയിലാണ് പുറത്തുവന്നത്.
മാതാവിൽ നിന്ന് കുട്ടികളിലേക്ക് കെെമാറ്റം ചെയ്യപ്പെടുന്ന രോഗാവസ്ഥയായതിനാൽ മറ്റൊരു സ്ത്രീയുടെ അണ്ഡത്തിലെ ആരോഗ്യകരമായ മെെറ്റോകോൺഡ്രിയയുടെ സഹായത്തോടെയാകും ഇവിടെ പ്രത്യുൽപാദനം നടക്കുക. മാതാവിന്റെയും ദാതാവിന്റെയും അണ്ഡങ്ങൾ പിതാവിന്റെ ബീജവുമായി ലാബിൽ വേവ്വേറെ ബീജസങ്കലനം നടത്തിയശേഷം ഇരുഭ്രൂണങ്ങളും വികസിക്കാനനുവദിക്കുന്നു. ദാതാവിന്റെ ആരോഗ്യകരമായ മെെറ്റോകോൺഡ്രിയയുള്ള ഭ്രൂണത്തിലേക്ക് മാതാപിതാക്കളുടെ ഡിഎൻഎ മാറ്റിസ്ഥാപിക്കുന്നു. മൂന്നു വ്യക്തികളുൾപ്പെടുന്ന ഈ പ്രത്യുൽപാദന രീതിയിൽ ജനിക്കുന്ന കുട്ടികളുടെ ഡിഎൻഎ ഏറെകുറെ പൂർണമായും മാതാപിതാക്കൾക്ക് സമാനമായിരിക്കും. മാതാവിന്റെ ജനിതകത്തിൽ നിന്ന് 0.1 ശതമാനമാകും കുഞ്ഞിലുണ്ടാവുക. കോശശ്വസനത്തിലൂടെ ഊർജം ഉൽപാദിപ്പിക്കുന്ന കോശാംഗമാണ് മെെറ്റോകോൺഡ്രിയ. മെെറ്റോകോൺഗ്രിയയുടെ തകരാർ ഹൃദയമിടിപ്പിനായവശ്യമായ ഊർജം നൽകാതിരിക്കുകയും തലച്ചോറിന് കേടുപടുകൾ, അപസ്മാരം, കേടുപടുകൾ, അന്ധത, പേശിബലഹീനത, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ലോകത്തെ അയ്യായിരം കുഞ്ഞുങ്ങളിലൊരാൾ മെെറ്റോകോൺഡ്രിയൽ രോഗങ്ങളുമായി ജനിക്കുന്നുവെന്നാണ് കണക്ക്.
Tag: One child and three parents