DeathKerala NewsLatest NewsLocal News
അഴിക്കോട് ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

അഴിക്കോട് ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കക്കാട് സ്വദേശി റിസ്വാൻ (27 )ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മഞ്ചപ്പാലം സ്വദേശി നിജിലിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച സന്ധ്യക്ക്അ അലവിൽ കോളനി ഗേറ്റിന് സമീപം വെച്ചാണ് അപകടമുണ്ടായത്. റിസ്വാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടു. പരിക്കേറ്റ നിജിൽ പിള്ളയാർ കോവിലിലെ ജീവനക്കാരനായ മഞ്ചപ്പാലത്ത് നാണുവിന്റെ മകനാണ്.