സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ നീക്കം,ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ പ്രത്യേക സിർക്യൂലർ,സ്വപ്ന സുരേഷിനെ കാണാൻ സന്ദർശകർക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ഉത്തരവ്.

തിരുവനന്തപുരം /വിവാദമായ സ്വർണക്കടത്ത് കേസിൽ കൊഫോപോസ ചുമത്തപ്പെട്ട പ്രതികളുടെ കാര്യത്തിൽ വിവാദ ഉത്തരവുമായി സംസ്ഥാന ജയിൽ വകുപ്പ്. ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കാണാൻ സന്ദർശകർക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന ജയിൽവകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്. കോഫെ പോസെ തടവുകരുടെ സന്ദർശകർക്കൊപ്പം അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്. കഴിഞ്ഞ ദിവസംവരെ സ്വപ്‌ന സുരേഷിന്റെ ബന്ധുക്കളടക്കമുള്ള സന്ദർശകർക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ബന്ധുക്കൾക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയിൽ അധികൃതർ തിരിച്ചയച്ചു. ജയിൽ ഡിജിപിയുടെ പുതിയ സർക്കുലർ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജയിൽ ഡി ജി പി യുടെ സർക്കുലർ ചട്ടവിരുദ്ധമാണെന്നും, അന്വേഷണം അട്ടിമറിക്കാനാണെന്നും കസ്‌റ്റംസ് ഇക്കാര്യത്തിൽ ആരോപിക്കുന്നു.
കൊഫോപോസ ചുമത്തപ്പെട്ട് ഒക്ടോബർ 14നാണ് സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റുന്നത്.ആഴ്ചയിലൊരിക്കൽ ഇവർക്ക് സന്ദര്‍ശകരെ കാണാൻ അനുമതി നൽകിയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സരിത്തിനും സന്ദർശകരെ അനുവദിച്ചിരുന്നു. സന്ദർശകർക്കൊപ്പം ജയിൽ വകുപ്പ് പ്രതിനിധിയും കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നത് നിർബന്ധമായിരുന്നു. കൊഫോപോസ ചുമത്തപ്പെടുന്ന പ്രതികളുടെ കാര്യത്തിൽ രാജ്യത്ത് മൊത്തം നിലനിൽക്കുന്ന കീഴ്വഴക്കവും നിയമവുമാണിത്. റിമാൻഡ് ചെയ്ത അന്വേഷണ ഏജൻസി പ്രതിനിധി എന്ന നിലയ്ക്കായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ സന്ദര്ശകര് എത്തുമ്പോൾ എത്തിയിരുന്നത്. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നു കാണിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിങ് ആണ് കഴിഞ്ഞ ദിവസം സർക്കുലർ പുറത്തിറക്കിയത്. കേസുമായി ബന്ധപെട്ടു സ്വപ്നയെ സ്വാധീനിക്കാനും ഭീക്ഷണിപ്പെടുത്താനും ശ്രമം നടന്നിരിക്കെയാണ് ഡിജിപിയുടെ നടപടി ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.