CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ആറിലൊന്ന് ശിവശങ്കരന്റെ കൈയ്യിൽ, ഐ ഫോൺ കുടുക്കി, സി ബി ഐ കേസിലും പെട്ടേക്കും.

യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ നൽകിയ ഐഫോ ണുകളിലൊന്ന് ഉപയോഗിക്കുന്നതു ശിവശങ്കറാണെന്ന് തെളിഞ്ഞു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ കിട്ടാൻ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം 5 ഐ ഫോണുകളാണ് സന്തോഷ് ഈപ്പൻ നൽകിയതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ കോടതിയിൽ സമർപ്പിച്ച ഇൻവോയ്സിൽ അഞ്ചു ഫോണുകൾക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്പറുകളുണ്ടായിരുന്നു നൽകിയിരുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ശിവശങ്കർ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകൾ കോടതിയിൽ ഇഡി സമർപ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നൽകിയതാണെന്നു വ്യക്തമാവുന്നത്. 99,900 രൂപയാണ് ഇതിന്റെ വില.
ഇതോടെ, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലും ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യും എന്ന് ഉറപ്പാവുകയാണ്. ശിവശങ്കറുമായി ഇടപാടൊന്നുമില്ലെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴിയെങ്കിലും ഫോൺ കെെമാറ്റ വിവരം പുറത്തുവന്നതോടെ ഇത് അന്വേഷിക്കേണ്ടതുണ്ടെന്നാണ് സിബിഐയുടെ നിലപാട്.

ലൈഫ് പദ്ധതിയുടെ നിർമാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയ തായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലൈഫ് മിഷൻ പദ്ധതികളുടെ മേൽനോട്ടച്ചുമതലയു ണ്ടായിരുന്നത് ശിവശങ്കറിന് ആയിരുന്നു. അങ്ങിനെയാണ് ഒരു ഫോൺ ശിവശങ്കറിന്റെ കൈവശമെത്തുന്നത്. ഉപയോഗിക്കുന്ന ഫോണുകൾ സംബന്ധിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനു എം.ശിവശങ്കർ സ്വയം എഴുതി നൽകിയ മൊഴിയിൽ നിന്നാണ് അദ്ദേഹത്തിന്റെ ഐഫോണിന്റെ ഐഎംഇഐ നമ്പർ ഐ ഫോണിൻ്റെതാണെന്ന് തെളിയുന്നത്.

ഇതിനു പുറമേ സ്വപ്നയുടെ ആവശ്യപ്രകാരം സന്തോഷ് ഈപ്പൻ കൈമാറിയ 6 ഫോണുകളിൽ 1.14 ലക്ഷം രൂപയുടെ ഐഫോൺ ആർക്കു ലഭിച്ചു എന്നത് സംബന്ധിച്ച് പരിശോധന അന്വേഷണ സംഘം ഇ സാഹചര്യത്തിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. 353829104894386 എന്ന ഐഎംഇഐ നമ്പറുള്ള ഈ ഫോൺ ഉപയോഗിക്കുന്നയാളെയാണ് ഇനി കണ്ടെത്തേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button