BusinessLatest NewsNewstechnology

ഒരു ലക്ഷം ടവറുകളുമായി BSNL 4G റെഡി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ഒരു ലക്ഷം ടവറുകളിൽ ഇതുവരെ 4ജി ലഭ്യമാണ്.

ന്യൂഡൽഹി : രാജ്യമാകെ ബി എസ്എൻഎൽ 4ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിൽ ഉദ്ഘാടനം നിർവഹിക്കും . ഒരു ലക്ഷം ടവറുകളിൽ ഇതുവരെ 4ജി ലഭ്യമാണ്. സമാന്തരമായി എൻഡിഎ ഭരിക്കുന്ന 7 സംസ്ഥാനങ്ങളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും . പൂർണമായും തദ്ദേശിയമായി വികസിപ്പിച്ച 4ജി ഉപകരണങ്ങളാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. മുൻപ് നോക്കിയ, എറിക്‌സൺ പോലെയു ള്ള കമ്പനികളുടെ ഉപകരണങ്ങയിളാണ് ഉപയോഗിച്ചിരുന്നത്. 5ജി യിലേക്ക് ബിഎസ്എൻഎലിനു മാറാൻ ഈ ഉപകരണം മാറ്റേണ്ടതില്ല. ‘5ജി റെഡി’ ആയ സംവി ധാനമാണിത്. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി 4ജി ഉപയോഗിക്കാൻ കഴിയുന്ന സിം കാർഡുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. തീർത്തും പഴയ സിം ഉപയോഗിക്കുന്നവർക്ക് മാത്രമേ പുതിയ സിം എടുക്കേണ്ടതുള്ളൂ. ബിഎസ്എൻഎലിന് 5ജി സ്പെക്ട്രം ലഭിച്ചാലുടൻ അതിലേക്ക് എളുപ്പം മാറാൻ കഴിയും.

“സർക്കാരിന് മുഖ്യ ഓഹരിയുള്ള വോഡഫോൺ-ഐഡിയ യുടെ ശൃംഖല താൽക്കാലികമായി ഉപയോഗിച്ചെങ്കിലും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 4ജി ലഭ്യമാക്കിത്തുടങ്ങണമെന്ന് ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടന 2024 ഫെബ്രുവരിയിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 4ജി സേവനമില്ലാത്തതിനാൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ബിഎസ്എൻഎൽ ഉപേക്ഷിക്കുന്നു വെന്ന് ബിഎസ്എൻഎൽ എം പ്ലോയീസ് യൂണിയൻ (ബിഎ സ്എൻഎൽഇൻ) മുൻപ് ചൂ ണ്ടിക്കാട്ടിയിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാലാണ് കാലതാമസമുണ്ടായത്.

One million towers ready for 4G; Prime Minister Narendra Modi to inaugurate

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button