CovidDeathKerala NewsLatest News
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.

കേരളത്തിൽ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്ത് വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ (79) നായരാണ് ആണ് മരണപ്പെട്ടിരുന്നത്.
ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സായിൽ കഴിയവെയാണ് ബാലകൃഷ്ണൻ മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബാലകൃഷ്ണൻ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്ന് ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുകയാണ്.