അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഷാജിയുടെ മരണം സംഭവിച്ചത്.
ഷാജിയുടെ മരണത്തോടെ കഴിഞ്ഞ ഒരുമാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂലം മരിച്ചവരുടെ എണ്ണം ആറായി ഉയർന്നുവെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ സ്ഥിരീകരണം. എന്നാൽ, ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ രണ്ട് മരണമാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
12 പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടിരിക്കാമെന്ന സംശയം നിലനിൽക്കുന്നുവെന്നും, 18 പേർക്ക് രോഗം സ്ഥിരീകരിച്ചതായും, 34 പേർക്ക് രോഗസന്ദേഹമുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട കണക്കുകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്.
Tag: One more person dies of amoebic encephalitis in the state