keralaKerala NewsLatest News
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരത്തിന് ഒരാൾക്കുകൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരത്തിന് ഒരാൾക്കുകൂടി സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗബാധിതൻ. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം പതിനൊന്നായി.
അവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ കൂടുതൽ ആശങ്കയുണ്ട്.
അമീബിക് മസ്തിഷ്കജ്വര കേസുകൾ സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, തദ്ദേശ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
TAG: One more person has been confirmed to have amoebic encephalitis in the state