Kerala NewsLatest NewsLocal NewsNews
പാലക്കാട്ട് വീടിന്റെ മൺചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു.

പാലക്കാട്ട് ജില്ലയിൽ കനത്ത മഴയിൽ വീടിന്റെ മൺചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പൂക്കുപടി കൂടമംഗലത്ത് അൽഹുദാ സ്‌കൂളിന് സമീപം, മച്ചിങ്ങാത്തൊടി മൊയ്തീൻ 70 ആണ് മരണപ്പെട്ടത്.
മൺചുമരുള്ള വീഡിന്റെ ഒരു ഭാഗം വീട്ടിനുള്ളിലേക്ക് തന്നെ നിലം പൊത്തുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ മാറ്റിയിട്ടുണ്ട്. അപകടത്തിൽ മറ്റ് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.