മണ്ണിടിച്ചിൽ ബിജുവിൻ്റെ മരണം; അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ഇടുക്കി ജില്ലയിലെ അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഗൃഹനാഥാൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പാെലീസ്. നിലവിൽ കേസിൽ ആരെയും പ്രതിയാക്കി ചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷമേ തുടർ നടപടികൾ സ്വീകരിക്കൂവെന്ന് പൊലീസ് അറിയിച്ചു.
മണ്ണിടിച്ചിൽ സംഭവിച്ചപ്പോൾ ബിജു വീട്ടിനുള്ളിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം അദ്ദേഹത്തെ പുറത്തെടുത്തു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി പത്തരയോടെ സംഭവിച്ച അപകടത്തിൽ കൂമ്പൻപാറത്തെ ഏകദേശം മുഴുവൻ വീട് മണ്ണിനടിയിലായി. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന വലിയ കുന്ന് തകർന്നാണ് മണ്ണ് താഴേക്ക് ചാടി വീഴുന്നത്. ബിജുവിനൊപ്പം ആറ് വീടുകൾ മണ്ണിനടിയിലായി. അപകടത്തിന് മുമ്പ്, മണ്ണിടിച്ചിലിന്റെ സാധ്യത കണ്ടു ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറയാൻ സാധിച്ചു. വീട് ഒഴിഞ്ഞ ശേഷം തിരികെ വീട്ടിൽ എത്തിയ ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടു.
രക്ഷാപ്രവർത്തനം മണിക്കൂറുകളോളം നീണ്ടു. പുലർച്ചെ മൂന്നരയോടെയാണ് സന്ധ്യയെ ജീവനോടെ പുറത്തെടുത്ത് രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണ്. പുലർച്ചെ നാല് മണിയോടെയാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായ അശാസ്ത്രീയ മണ്ണെടുത്ത നടപടി ആണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികളിൽ നിന്നും വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, ദേശീയപാത അതോറിറ്റി ഈ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ലെന്നും, മണ്ണിടിച്ചിലിന്റെ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മുൻകൂട്ടി മാറ്റി പാർപ്പിക്കേണ്ടതുണ്ടെന്ന് അറിയിച്ചു. ബിജുവും സന്ധ്യയും വ്യക്തിപരമായ ആവശ്യത്തിന് വീട്ടിലിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: One person dies in landslide in Adimali, Idukki; Adimali police have registered a case of unnatural death



