CrimeDeathEditor's ChoiceKerala NewsLocal NewsNationalNews

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ചില പേരുകൾ വെളിപ്പെടുത്തും, അപകടമരണമല്ല, കൊലപാതകമാണ്,

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ചില പേരുകൾ വെളിപ്പെടുത്തും. ഈ പേരുകൾ സോബി ഇതുവരെ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല. നുണപരിശോധനയിലൂടെ ഈ പേരുകൾ പുറത്തു വരട്ടെ എന്നായിരുന്നു കലാഭവൻ സോബിയുടെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥർ പേരുകൾ ചോദിച്ചപ്പോൾ നിങ്ങൾ ബ്രെയിൻ മാപ്പ് ചെയ്തോളൂ, അപ്പോൾ പേര് പറയാമെന്നാണ് ഉദ്യോഗസ്ഥരോടു സോബി പറഞ്ഞിരുന്നത്.

താൻ പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നതു കൊണ്ടാണ് തന്നോടൊപ്പം പ്രകാശൻ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തയാറാകുന്നത് എന്നാണ് മനസിലാക്കുന്നത്. നുണ പരിശോധന നടത്തുകയാണെങ്കിൽ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുമെന്നും സോബി പറഞ്ഞിട്ടുണ്ട്. ശാസ്ത്രീയ ഏതൊരു പരിശോധനയ്ക്കും വിധേയമാകാൻ തയാറാണ് എന്ന വിവരം കലാഭവൻ സോബി അന്വേഷണ ഉദ്യോഗസ്ഥർക്ക് എഴുതിക്കൊടുത്തിട്ടുണ്ട്. അന്വേഷണം ചിലർ പറയുന്ന വഴിക്കാണ് നീങ്ങുന്നതെന്നാണ് മനസിലാകുന്നതെന്നും, കണ്ട കാര്യങ്ങൾ പറയാൻ ആകെ അവസരം ലഭിച്ചത് സിബിഐയോട് മാത്രമാനിന്നും, സോബി ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിട്ടുണ്ട്.
ക്രൈംബ്രാഞ്ച് കേസന്വേഷിക്കുമ്പോൾ സോബിയുടെ സാക്ഷി മൊഴിക്ക് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന കാര്യം മാധ്യമങ്ങളോട് സോബി തുടക്കം മുതൽ പറയുന്നുണ്ട്. അക്കാര്യങ്ങൾ തന്നെയാണ് സോബി സിബിഐയോടും പറഞ്ഞിട്ടുള്ളത്. എന്നാൽ സംഭവം നടന്ന സമയം ഉൾപ്പടെ പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് നുണ പരിശോധന നടത്തണമെന്ന് സോബി തന്നെ ആവശ്യപ്പെടുന്നത്.
പേരുകൾ വെളിപ്പെടുത്തുന്നത് ചിലർക്ക് തന്നോട് വൈരാഗ്യം ഉണ്ടാവാൻ കാരണമാകുമെന്നാണ് സോബി കരുതുന്നത്. എന്നാൽ ഉറക്കിക്കിടത്തി പറയുമ്പോൾ സത്യമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും, സോബി വിശ്വസിക്കുന്നു. നുണ പരിശോധന നടത്തുമ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ അങ്ങനെ അല്ലെന്നു പറയുന്നത് ഒഴിവാക്കാനാണ് അഭിഭാഷകന്റെ സാന്നിധ്യം സോബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കോടതിയോട് സോബി ആവശ്യപ്പെടാനിരിക്കുകയാണ്. കേസിൽ പ്രതിയല്ലാത്തിടത്തോളം തനിക്ക് ഒന്നും പേടിക്കാനില്ല. ഇത് അപകടമരണമല്ല, കൊലപാതകമാണ് എന്നാണ് ഇപ്പോഴും പറയുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷിക്കുന്നത്. പ്രകാശൻ തമ്പിയെ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ കാരണവും അതാണെന്നും സോബി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ, ഇപ്പോൾ സോബിയെയോ പ്രകാശൻ തമ്പിയെയോ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ കേസ് അന്വേഷിക്കുന്ന സിബിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഷോബി പരിശോധനയ്ക്കുള്ള സന്നദ്ധത അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ, സി ബി ഐ കോടതിയിൽ അപേക്ഷ നൽകിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button