international newsLatest NewsWorld

നോബൽ സമാധാന പുരസ്കാര പ്രഖ്യാപനത്തിന് മുൻപ് മരിയ കൊറീന മച്ചാഡോയുടെ പേരിൽ ഓൺലൈൻ വാതുവെപ്പ്; അന്വേഷണം ആരംഭിച്ചു

2025ലെ നോബൽ സമാധാന പുരസ്കാരം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ചതിനെ തുടർന്ന് വിവാദം. പ്രഖ്യാപനത്തിന് മണിക്കൂറുകൾ മുൻപ് ഓൺലൈൻ പ്രവചന പ്ലാറ്റ്‌ഫോമായ പോളിമാർക്കറ്റ് വഴി മച്ചാഡോയുടെ വിജയസാധ്യത കുത്തനെ ഉയർന്നതോടെ വിവരചോർച്ചയുണ്ടായോയെന്ന് നോബൽ കമ്മിറ്റി അന്വേഷിക്കുന്നു.

ആരാണ് മരിയ കൊറീന മച്ചാഡോ?

വെനസ്വേലയിലെ ജനാധിപത്യത്തിനും സ്വതന്ത്ര തിരഞ്ഞെടുപ്പിനുമുള്ള പോരാട്ടത്തിന്റെ മുഖമാണ് മച്ചാഡോ. ഭരണാധികാരി നിക്കോളാസ് മഡുറോയുടെ ഏകാധിപത്യത്തിനെതിരെ വർഷങ്ങളായി പ്രവർത്തിച്ച പ്രതിപക്ഷ നേതാവാണ്. 2024ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഭരണകൂടം അവരെ അയോഗ്യയാക്കി.

ലിബറൽ പാർട്ടി ‘വെന്റെ വെനസ്വേല’യുടെ നേതാവായ അവർ മുൻപ് ദേശീയ അസംബ്ലി അംഗമായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായി നിലപാട് എടുത്തതിനെ തുടർന്ന് പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടു. ബിബിസിയുടെ 100 സ്വാധീനമുള്ള വനിതകളിൽ ഒരാളായി അവർ തെരഞ്ഞെടുത്തിട്ടുണ്ട്.

മച്ചാഡോ കടുത്ത അമേരിക്കൻ പക്ഷക്കാരിയും ഇസ്രയേൽ അനുകൂലിയും ആണ്. വെനസ്വേലയിലെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് പ്രഖ്യാപിച്ചിട്ടുള്ള അവർ, മഡുറോ ഭരണകൂടത്തിനെതിരെ അമേരിക്കൻ ഉപരോധങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു.

നോബൽ കമ്മിറ്റി “ജനാധിപത്യത്തിനും നീതിയുക്തമായ മാറ്റത്തിനുമായുള്ള അക്ഷീണ പോരാട്ടത്തിനായി” മച്ചാഡോയെ തെരഞ്ഞെടുത്തതായി വ്യക്തമാക്കി.

Tag: Online betting on Maria Corina Machado before Nobel Peace Prize announcement; Investigation launched

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button