ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്‌നതാ പ്രദര്‍ശനം, അശ്ലീല പദപ്രയോഗം; കേസെടുത്ത് പോലീസ്
കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് കേസെടുത്തു. ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടെ അജ്ഞാതന്‍ ക്ലാസില്‍ നുഴഞ്ഞുകയറുകയും തെറിപറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയുമായിരുന്നു. മീഞ്ചന്ത ഗവ. ഹൈസ്‌കൂള്‍, വിശ്വവിദ്യാപീഠം ട്യൂഷന്‍ സെന്റര്‍ എന്നിവയുടെ ഓണ്‍ലൈന്‍ ക്ലാസുകളിലാണ്് നുഴഞ്ഞു കയറ്റമുണ്ടായത്.
സ്‌കൂള്‍, ട്യൂഷന്‍ സെന്റര്‍ അധികൃതരുടെ പരാതിയില്‍ പൊലീസ്് കേസ് രജിസ്റ്റര്‍ ചെയ്തു്. പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. അതേസമയം താമരശ്ശേരിയിലെ സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസിലും അജ്ഞാതന്‍ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കിയ വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓണ്‍ലൈന്‍ ക്ലാസുകളുകടെ ഗൂഗിള്‍ മീറ്റ്, സൂം ലിങ്കുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതാണ്് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ക്ലാസില്‍ കയറാന്‍ അവസരമൊരുക്കുന്നതെന്നാണ് പോലീസ് പറയുന്നത്.