സംസ്ഥാനത്ത് അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന്; 10,12ലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ തീരുമാനയിച്ചിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തിരിക്കുന്നത്. കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴി പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കെറ്റ് സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാവും തുടര്‍ നടപടികള്‍ സ്ഥീകരിക്കുന്നത്. ഡിജിറ്റല്‍ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി പരിഹാരം കാണണം എന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കുകയുണ്ടായി. വിക്ടേഴ്സ് ചാനലിലെ ക്ലാസിന് പുറമെ 10, 12 ക്ലാസുകളിലെ അധ്യാപകര്‍ സ്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നല്‍കണം എന്ന് നിര്‍ദേശവും പരിഗണനയിലുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തും. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുക മാത്രമേ നിര്‍വാഹമുള്ളെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.