കാറില്‍ വച്ച് തന്നെ നശിപ്പിക്കാന്‍ ശ്രമം ; വനിത ഐപിഎസ് ഓഫീസറുടെ പരാതിയില്‍ തമിഴ്നാട് ഡിജിപിയെ മാറ്റി

ചെന്നൈ: ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തമിഴ്നാട് ഡിജിപിയെ തത് സ്ഥാനത്ത് നിന്നും മാറ്റി. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റിയത്.
ഡിജിപിയുടെ ഔദ്യോഗിക കാറില്‍ വച്ച് ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത് .അതെ സമയം വനിതാ ഐപിഎസ് ഓഫീസറുടെ പരാതിയി ലെ വസ്തുത അന്വേഷിക്കാനായി ആറംഗ സമിതിയെ നിയോഗിച്ച് അഭ്യന്തര സെക്രട്ടറി എസ്.കെ.പ്രഭാകര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ആസൂത്രണ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ജയശ്രീയാവും ആറംഗ സമിതിയുടെ അധ്യക്ഷ.
സഹപ്രവര്‍ത്തകരായ ഐഎപിഎസ് ഓഫീസര്‍മാരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പരാതിയുമായി മുന്നോട്ട് പോകാന്‍ വനിത ഐപിഎസ് ഓഫീസര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.