Kerala NewsLatest NewsPoliticsUncategorized
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയ്ക്ക് ജയം
കോട്ടയം: പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ഉമ്മൻചാണ്ടി ജയിച്ചു. 7,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എൽഡിഎഫിൻറെ ജെയ്ക് സി. തോമസാണ് രണ്ടാം സ്ഥാനത്ത്.
മണർകാട്, പാമ്പാടി തുടങ്ങി യുഡിഎഫിന് സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും എൽഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. യാക്കോബായ വിഭാഗത്തിന് വൻ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് മണർകാട്. ഇവിടെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്കിന് യാക്കോബായ വിഭാഗം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി ജയിച്ചത്. അന്നും ജെയ്ക് സി. തോമസ് തന്നെയായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രധാന എതിരാളി.