മാനസയുടെ കൊലപാതകം; ഉത്തരേന്ത്യന്‍ മോഡല്‍
കണ്ണൂര്‍: ഡെന്റല്‍ ഡോക്ടറായ കണ്ണൂര്‍ സ്വദേശി മാനസയുടെ കൊലപാതകം ഉത്തരേന്ത്യന്‍ മോഡലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. മാനസയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മാനസയെ കൊലപ്പെടുത്താനായി രാഖില്‍ തോക്കുപയോഗിച്ചത് ഉത്തരേന്ത്യന്‍ സ്‌റ്റെല്‍ കൊലപാതകത്തെ അനുകരിച്ചതാണെന്നാണ് മന്ത്രി എം.വി. ഗോവിന്ദന്‍ പറയുന്നത്. കൊലപാതകത്തിനായി തോക്ക് സംഘടിപ്പിക്കാന്‍ രാഖില്‍ ബീഹാറില്‍ പോയിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട് അതിനാല്‍ തന്നെ കൂടുതല്‍ അന്വേഷണത്തിനായി കേരള പോലീസ് ബീഹാറിലേക്ക് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ബിഹാറില്‍ തോക്കു കിട്ടുമെന്ന വിവരം രാഖിലിന്റെ സുഹൃത്തില്‍ നിന്നും രാഖില്‍ മനസ്സിലാക്കിയതാണെന്നും ജൂലൈ 12 ന് പ്രതി ബീഹാറിലേക്ക് പോയിട്ടുള്ളതിന് തെളിവുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
7.62 എം.എം പിസ്റ്റള്‍ ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് മനസ്സിലായെങ്കിലും ആരുടെ കൈയില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്നോ എത്ര രൂപയ്ക്കാണ് തോക്ക് വാങ്ങിയതെന്നോ ഉള്ള വിവരം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെയാണ് അന്വേഷണത്തിന് ബിഹാറിലേക്ക് കേരള പോലീസ് പോകുന്നത്. അതേസമയം കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാവിലെ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിച്ചു.