മുഖ്യന്റെ കസേരയിൽ കണ്ണ് വെച്ച് ഉമ്മൻചാണ്ടി

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നു ഉമ്മന്‍ ചാണ്ടി.
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നിയമസഭാ സ്ഥാനാര്‍ത്ഥിത്വം താൻ ആഗ്രഹിക്കുന്നു എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഇക്കാര്യത്തിലെ മറുപടി.
അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനും മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ടോ എന്നുള്ള ഒരു ചോദ്യത്തിന് അത്തരമൊരു സാധ്യത തള്ളാതെയായിരുന്നു ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്. മുഖ്യമന്തിയാകാനുള്ള ഊഴം രമേശ് ചെന്നിത്തലയ്ക്ക് ആകുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ എല്ലാ തീരുമാനവും ദല്‍ഹിയില്‍ നിന്ന് എടുക്കുന്നതാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. എന്നാൽ ഉമ്മന്‍ ചാണ്ടിയാണ് കേരള മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അർഹനായ നേതാവ് എന്നാണ് ചില അഭിപ്രായ സർവ്വേകളിൽ ഉണ്ടായത്. ഈ അഭിപ്രായ സർവ്വേകൾ ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായതാണെന്ന ആരോപണത്തിനിടെയാണ് വീണ്ടും മുഖ്യന്റെ കസേരയിലേക്ക് ഉമ്മൻചാണ്ടി കണ്ണ് വെക്കുന്നു എന്ന് വ്യകതമാകുന്നത്.
കഴിഞ്ഞ കുറേക്കാലമായി കോൺഗ്രസിന്റെ മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്ന ഉമ്മൻചാണ്ടി മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിലാണ് വീണ്ടും അരയും തലയും മുറുക്കി രംഗത്ത് വരുന്നത്.
മുഖ്യമന്ത്രി ആയില്ലെങ്കിലും ജനങ്ങൾ പാര്‍ട്ടി തനിക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്നും അതോടൊപ്പം ജനങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹം അദ്ദേഹം അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലാണെന്നും അതുകൊണ്ടുതന്നെ ഏതുതീരുമാനംആയാലും അദ്ദേഹം പൂര്‍ണ സംതൃപ്തനാണെന്നും ഇക്കാര്യത്തില്‍ അതേ പറയാനുള്ളൂവെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് പിന്നാലെയാണ് യു.ഡി.എഫ് നേതൃത്വത്തില്‍ വീണ്ടും സജീവമാകാനുള്ള ഒരുക്കങ്ങളുമായി ഉമ്മന്‍ ചാണ്ടിയും വെല്ലുവിളി ഉയര്‍ത്തുന്നത്. ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ പ്രവര്‍ത്തനം പോര എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത് പക്ഷേ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു തീരുമാനംമുഖ്യമന്ത്രിയുടെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നാണ് തീരുമാനം ഉണ്ടാകുന്നതെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.
ഇതിനെല്ലാം അപ്പുറത്ത് ഏതാനും ആഴ്ചകളിലായി ഉമ്മന്‍ ചാണ്ടിയുടെ നിയമ സഭാംഗത്വത്തിന്റെ സുവര്‍ണജൂബിലി ആഘോഷം പുതുപ്പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 17 ന് കോട്ടയത്താണ് ചടങ്ങെങ്കിലും എ ഗ്രൂപ്പുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അതിന്റെ ഒരുക്കങ്ങളിലും ആഘോഷത്തിലുമാണ്. ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി സജീവമല്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവിനുള്ള വേദികൂടിയാകും സുവര്‍ണജൂബിലി ആഘോഷമെന്നാണ് എ ഗ്രൂപ്പിലെ നേതാക്കള്‍ നല്‍കുന്ന സൂചന.