കെ.പി.സി.സി.യിൽ നേതൃത്വമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി.

തിരുവനന്തപുരം/ കെ.പി.സി.സി.യിൽ നേതൃത്വമാറ്റം ആവശ്യമില്ലെന്ന് മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. നേതൃമാറ്റം വേണമെന്ന കേരളത്തിലെ നേതാക്കൾ മുന്നോട്ടുവെച്ച ആവശ്യത്തോട് എ.ഐ.സി.സി നേതൃത്വത്തിനും അനുകൂലമായ നിലപാടല്ല ഉള്ളത്. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര നേതൃത്വത്തെ ചില കോൺഗ്രസ് നേതാക്കൾ പരാതി അറിയിച്ചിരുന്നു. താൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ 14 ഡിസിസി നേതൃത്വങ്ങളുമായും സംസാരിച്ചിട്ടുണ്ടെന്നാണ് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ഓരോ ദിവസം കഴിയുംന്തോറും തര്‍ക്കം മൂർഛിക്കുകയാണ്. ഇതിനിടെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ ഗ്രൂപ്പ് വീതം വെക്കളിലൂടെ സ്ഥാനാർത്ഥികളെ തീരുമാനിച്ചതാണ് തിരിച്ചടിക്ക് കാരണമായെന്ന് അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു. സാമുദായിക സംഘടനകളെ ഏകോപിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വി.ഡി സതീശൻ ഉന്നയിക്കുകയുണ്ടായി. ജില്ലാ നേതൃത്വങ്ങൾക്കും തെരഞ്ഞെടുപ്പ് തോൽവിയിൽ ഉത്തരവാദിത്വമുണ്ടെന്ന് കെ.സി ജോസഫും അടൂർ പ്രകാശും പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വത്തിലും തിരുവനന്തപുരം ഡി.സി.സി.സി ഉൾപ്പെടെ ഏഴ് ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നാണ് ടി.എൻ പ്രതാപൻ ആവശ്യപ്പെട്ടിരുന്നത്.