സ്വപ്നയുടേ ശബ്ദസന്ദേശം വഴി തുറക്കുന്നു, സ്വപ്നയുടെ വിദേശയാത്രകൾക്ക് പിറകെ ഇ ഡി, ആരൊക്കെ പെടും.

കൊച്ചി/ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുതിയ വഴിത്തിരിവിലേക്ക്. സ്വപ്ന സുരേഷിന്‍റെയും, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്ക റിന്റെയും വിദേശ യാത്രകളെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഇ.ഡി തീരുമാനിച്ചു. സ്വപ്നയുടേതായി പുറത്ത് വന്ന ശബ്ദസന്ദേശം ആണ് ഇതിനുള്ള വഴി തുറന്നിരിക്കുന്നത്. ഇതുമായി ബന്ധപെട്ടു വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കാന്‍ കോടതിയെ സമീപിക്കാനാണ് ഇ.ഡി തീരുമാനിച്ചിരിക്കുന്നത്. സ്വപ്നയുടെ വിദേശ യാത്രകൾക്ക് ഒപ്പം ഉണ്ടായിരുന്നവർ ആരൊക്കെ, എന്തിനായി രുന്നു യാത്ര, ഇടപാടുകൾ, താമസ കേന്ദ്രങ്ങൾ തുടങ്ങി ഇ ഡി യുടെ അന്വേഷണം നീളും.
സ്വപ്നയുടെ പേരിൽ പുറത്തുവന്ന ശബ്ദ രേഖയിൽ ശിവശങ്കരൻ ഒപ്പം യുഎയിൽ പോയത്, മുഖ്യമന്ത്രിക്ക് വേണ്ടി ധനസമാഹരണം നടത്താൻ വേണ്ടിയാണെന്ന് മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അന്വേഷണത്തിന് ഒരുഘട്ടത്തിലും ഇഡി വിദേശ യാത്രകളെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിരുന്നില്ല. അന്വേഷിക്കാത്ത കാര്യത്തെക്കുറിച്ച് പരാമർശം നടത്തിയത്തിനു പിന്നിൽ എന്തെങ്കിലും മറച്ചുവെക്കാൻ ആയിട്ടാണോ എന്നാണു ഇ.ഡി ഇപ്പോൾ സംശയിക്കുന്നത്. അതുകൊണ്ടുതന്നെ ശിവശങ്കറിന്റെയും, സ്വപ്നയുടെയുടെയും വിദേശ യാത്രകൾ സംബന്ധിച്ചു ഇ ഡി കൂടുതൽ അന്വേഷണം നടത്തും. അതേസമയം ശബ്ദരേഖ പുറത്ത് വന്നത് കേസ് അട്ടിമറിക്കാൻ ആണോ എന്ന് ഇഡി സംശയിക്കുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും ഇഡി റിപ്പോർട്ട് കൈമാറുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാ കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.