Kerala NewsLatest NewsUncategorized
കൊലപാതക രാഷ്ട്രീയത്തിന് മറുപടി; കെ കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്

കോഴിക്കോട്: കൊലപാതക രാഷ്ട്രീയത്തിന് മറുപടിയായി വടകരയിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി കെ കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുകിലൂടെയാണ് സാറാ ജോസഫ് ആവശ്യപ്പെട്ടത്.
ആർ എം പി നേതാവും കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമാണ് കെ കെ രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി. വടകരയിൽ രമ ആർ എം പി സ്ഥാനാർഥിയായി മത്സരിച്ചാൽ പിന്തുണക്കുമെന്ന് യു ഡി എഫ് അറിയിച്ചിരുന്നു. ആർ എം പി സെക്രടറി എൻ വേണുവിനെ സ്ഥാനാർഥിയാക്കാനായിരുന്നു ആർ എം പി തീരുമാനം. എന്നാൽ വേണുവിനെ പിന്തുണക്കാൻ യു ഡി എഫ് തയാറല്ലെന്ന് അറിയിച്ചതോടെയാണ് കെ കെ രമ മത്സരിക്കാൻ തീരുമാനിച്ചത്.