എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരെ പൂജപ്പുര പൊലീസ് വഴി തടഞ്ഞു നോട്ടീസ് നൽകി.

തിരുവനന്തപുരം/ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തതിന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ പേരിൽ എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൂജപ്പുര പൊലീസ് വഴി തടഞ്ഞു. കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രതി ബിനീഷ് കോടിയേരി യുടെ വീട്ടിൽ നടന്ന റെയ്ഡിന് പിന്നാലെ വീട്ടില്‍ നിന്നിറങ്ങിയ എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സി.ഐയുടെ നേതൃത്വത്തിൽ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പൊലീസിനു ലഭിച്ച പരാതിയിൽ നോട്ടീസ് നൽകാൻ വേണ്ടിയാണ് ഇ ഡി യുടെ വാഹനം തടഞ്ഞതെന്നാണ് പോലീസ് പറയുന്നത്.
പൂജപ്പുര സി.ഐ ആണ് വാഹനം തടഞ്ഞു നിർത്തി എന്‍ഫോഴ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയത്. എന്‍ഫോഴ്‌മെന്റിന്റെ വാഹനം തടഞ്ഞുനിര്‍ത്തി, തങ്ങള്‍ക്ക് ബിനീഷിന്റെ ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും റെയ്ഡിന് വന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ വേണമെന്നും പൊലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് വിവരങ്ങള്‍ കൈമാറാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ച ശേഷമാണ് ഇ.ഡിയുടെ വാഹനത്തെ പൊലീസ് പോകാന്‍ അനുവദിക്കുന്നത്. സാധാരണ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ എത്തിയാൽ ഒന്ന് വായിച്ചുനീക്കാൻ പോലും ദിവസങ്ങളും ആഴ്ചകളും, എടുക്കുന്ന കേരളത്തിലാണ്, സി പി എം സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ നിന്നുള്ള പരാതിയുടെ പേരിൽ ഒരു മണിക്കൂറിനുള്ളിൽ അമ്പരപ്പിക്കുന്ന നടപടി ഉണ്ടായത്. ഇ ഡി മയക്ക് മരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ അടുത്തതോടെയാണ് നാടകങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കസ്റ്റഡിയിൽ എടുത്ത തെളിവുകൾ മഹസർ ആക്കിയപ്പോൾ അതിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ തയ്യാറാവുകയായിരുന്നു. റെയ്ഡ് കഴിഞ്ഞു മടങ്ങാനിരുന്ന ഇ ഡി മടങ്ങാൻ വൈകുന്നത് അതോടെയാണ്. ബിനീഷിന്റെ ബന്ധുക്കളെയും, കുട്ടിയേയും ഇ ഡി തടഞ്ഞു വെച്ചിരുന്നതായ ആരോപണം തെറ്റാണെന്നു ഇ ഡി കോടതിയെ അറിയിക്കും.
നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയതെന്നും റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ഡി ക്കു നോട്ടീസ് നൽകിയ ശേഷം പൂജപ്പുര സി.ഐ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിചിരുന്നു. ഇതിനിടെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ബിനീഷിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അന്യായമായി തടങ്കലില്‍ വെച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയാണെന്നും മണിക്കൂറുകള്‍ ആയി തങ്ങളെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും ബിനീഷ് കോടിയേരിയുടെ കുടുംബം ആരോപണവും ഉന്നയിക്കുകയുണ്ടായി. എന്നാൽ, റെയ്‌ഡും തെളിവുകൾ കണ്ടെത്തുന്നതും തടസപ്പെടു ത്താനുള്ള നീക്കമാണ് ബിനീഷിന്റെ വീട്ടിൽ നടന്നതെന്ന് ഇ ഡി കോടതിയെ അറിയിക്കുന്നുണ്ട്.