കോവിഡ് പ്രതിരോധ വാക്‌സിന് തിരിച്ചറിയൽ കാർഡ് വേണം.

ന്യൂഡല്‍ഹി/ കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍രും സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാൽ മതി. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനം കേന്ദ്ര സര്‍ക്കാരിന്റെ 20 മന്ത്രാലയങ്ങള്‍ ആണ് നിർവ ഹിക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാക്‌സിന്‍ കുത്തിവയ്ക്കുക. ഒരു കുത്തിവെപ്പ് കേന്ദ്രത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് ജീവനക്കാര്‍ ആകും ഉണ്ടാകുക. എം.പിമാര്‍, എംഎല്‍ എമാര്‍ തുടങ്ങിയവര്‍ ജനപ്രതിനിധികള്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിക്കും എന്നും മാർഗ്ഗരേഖയിൽ പറഞ്ഞിട്ടുണ്ട്.