keralaKerala NewsLatest NewsUncategorized

ആഗോള അയ്യപ്പ സംഗമത്തിന് പ്രതിപക്ഷ നേതാവിന് ക്ഷണം; വിവാദങ്ങൾക്കിടെ ദേവസ്വം ബോർഡ് പ്രതിരോധത്തിൽ

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ക്ഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ഔദ്യോഗികമായി ക്ഷണപത്രം കൈമാറിയത്. കാൻറോൺമെന്റ് ഹൗസിൽ എത്തി ക്ഷണപത്രം നൽകിയെങ്കിലും സതീശൻ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഫോണിലൂടെ ക്ഷണിക്കുകയായിരുന്നു.

അതേസമയം, സംഗമത്തെ പിന്തുണച്ച സാമുദായിക സംഘടനകളുടെ അനുകൂല നിലപാട് ഉണ്ടെങ്കിലും, ശക്തമായ വിമർശനങ്ങൾ ഉയർന്നതോടെ ദേവസ്വം ബോർഡ് പ്രതിരോധത്തിലാണ്. ഏറ്റവും ഒടുവിൽ പന്തളം കൊട്ടാരവും സംഗമത്തെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു.

യുഡിഎഫ് സംഗമത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ന് തന്നെ തീരുമാനം ഉണ്ടാകും. മുന്നണി നേതാക്കളുടെ യോഗം വൈകിട്ട് ഏഴുമണിക്ക് ചേരും.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ, 2018-ലെ യുവതി പ്രവേശനത്തെ തുടർന്ന് ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ഉയരുകയാണ്. കൂടാതെ, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയിലെ സർക്കാരിന്റെ നിലപാട് തിരുത്തണം എന്ന ആവശ്യവും ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്.

ഇതിനിടെ, സെപ്റ്റംബർ 20-ന് പമ്പാ നദീതീരത്ത് നടക്കാനിരിക്കുന്ന അയ്യപ്പ സേവാ സംഗമത്തിലും സംഘാടന ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഗമം തടയണമെന്ന ആവശ്യവുമായി ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് നൽകിയ ഹർജി ഓണാവധിക്ക് ശേഷം പരിഗണിക്കും. കേസ് സെപ്റ്റംബർ 9-ലേക്ക് മാറ്റിയിട്ടുണ്ട്. ഓണാവധിക്കുശേഷം ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിക്കുക.

Tag: Opposition leader invited to global Ayyappa gathering; Devaswom Board defends amid controversies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button