ടോവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊച്ചി: ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ടൊവിനോ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി.ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഇപ്പോൾ ആന്തരിക രക്തസ്രാവമില്ലെന്നും 48മണിക്കൂർ അദ്ദേഹം ഐ.സി.യുവിൽ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി അറിയിച്ചു.
ശക്തമായ ചവിട്ടേറ്റ് ടൊവിനോയുടെ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞ് ഉള്ളിൽ രക്തപ്രവാഹം ഉണ്ടായിരുന്നു.വയറുവേദനയെ തുടർന്ന് ആശപപത്രിയിൽ എത്തി നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.വയറുവേദനയുടെ കാരണം രക്തസ്രാവം ഉണ്ടായതായിരുന്നു.
വിദഗ്ധമായ പരിശോധനയിലാണ് രക്തക്കുഴൽ പൊട്ടിയതും രക്തപ്രവാഹം ഉണ്ടായതും കണ്ടെത്തിയത്.ആരോഗ്യനില തൃപ്തികരമായെങ്കിലും മൂന്നാഴ്ച്ചത്തെ പൂർണവിശ്രമം നടന് നിർദേശിച്ചിട്ടുണ്ട്.ഇതേ തുടർന്ന് കളയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.ടൊവിനോ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയശേഷമെ ഷൂട്ടിംഗ് പുനരാരംഭിക്കൂ എന്നാണ് സംവിധായകൻ വി എസ് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്.നിരവധി സംഘട്ടനരംഗങ്ങൾ നിറഞ്ഞ ചിത്രമാണ് കള.സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പ് ഇല്ലാതെയാണ് ടൊവിനോ അഭിനയിച്ചത്