ശിവശങ്കരൻ ചെയ്തതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കരൻ ചെയ്തതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കർ. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴി വിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കർ ചെയതതെന്നും ആരോപണമുണ്ട്. സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വിവാദമായ സ്വർണ്ണ കള്ളക്കടത്ത് കേസിൽ അന്വേഷണം തന്നിലേക്ക് നീളുന്നു എന്ന് കണ്ടപ്പോള്‍ ശിവശങ്കരനെ സസ്പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉൾപ്പെടുത്തണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശിവശങ്കറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പ്രതിപക്ഷത്തിന്റെ ഈ പ്രതികരണം ഉണ്ടായത്.
ശിവശങ്കരന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഈ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. കള്ളക്കടത്തുകാര്‍ക്ക് ഗൂഢാലോചന നടത്താന്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനാണ്. അതിന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറി എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. രമേശ് ചെന്നിത്തല പറഞ്ഞു.