CinemaLatest NewsNationalUncategorized
നിർമാതാവ് ആർ ബി ചൗധരിക്കെതിരെ പൊലീസിൽ പരാതി നൽകി നടൻ വിശാൽ
ചെന്നൈ: വിശ്വാസവഞ്ചന കാണിച്ചുവെന്നാരോപിച്ച് നിർമാതാവ് ആർ ബി ചൗധരിക്കെതിരെ പൊലീസിൽ പരാതി നൽകി നടൻ വിശാൽ. വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാൽ ഫിലിം ഫാക്ടറി സിനിമ നിർമിക്കാനായി ആർ ബി ചൗധരിയിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇരുമ്പു തിരൈ എന്ന സിനിമയുടെ നിർമാണത്തിനായാണ് വായ്പ വാങ്ങിയത്.
സ്വന്തം വീടാണ് വിശാൽ പണയത്തിന് ഈടായി നൽകിയത്. എന്നാൽ, പണം തിരികെ നൽകിയിട്ടും വീടിന്റെ ആധാരവും മറ്റു രേഖകളും തിരികെ നൽകിയില്ലെന്ന് പരാതിയിൽ വിശാൽ ആരോപിക്കുന്നു. പണം നൽകി രേഖകൾ തിരികെ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്തു. പിന്നീട് അവ കാണാനില്ലെന്നാണ് പറഞ്ഞതെന്ന് വിശാൽ നൽകിയ പരാതിയിൽ പറയുന്നു. ടി നഗർ അസിസ്റ്റന്റ് പൊലീസ് കമിഷണർക്കാണ് വിശാൽ പരാതി നൽകിയത്. നടന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.