അതിഥിത്തൊഴിലാളികൾക്കായി കോവിഡ് പ്രോട്ടോകോൾ മറികടന്നു ഉത്തരവ്.

കോവിഡ് ഉള്ളവർ ക്വാറന്റീനിൽ കഴിയണമെന്ന പ്രോട്ടോകോൾ വ്യവസ്ഥ ലോകമെങ്ങും നിലനിൽക്കുമ്പോൾ
കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെക്കൊണ്ടു ജോലികൾ ചെയ്യിപ്പിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ
വിവാദ ഉത്തരവ്. വ്യവസായ വകുപ്പിന്റെ നിർദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ ആണ് സർക്കാരിന് വേണ്ടി വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്.
ഉത്തരവനുസരിച്ച് ലക്ഷണങ്ങളില്ലാതിരിക്കെ കോവിഡ് സ്ഥിരീകരിച്ചവരെ ജോലിക്കു നിയോഗിക്കാം എന്നാണു പറഞ്ഞിട്ടുള്ളത്. എന്നാൽ വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുതെന്നും, . ലക്ഷണമില്ലാത്ത കോവിഡ് ബാധിതരിൽ നിന്നു മറ്റുള്ളവർക്ക് വൈറസ് പകരാതിരിക്കാൻ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും, ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാൽ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും തുടർന്ന് ആന്റിജൻ പരിശോധന നടത്തുമ്പോൾ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും 7 ദിവസം കൂടി ക്വാറന്റീനിൽ കഴിയണമെന്നുമാണ് സർക്കാരിന്റെ പൊതു ഉത്തരവില പറഞ്ഞിട്ടുള്ളത്.
കേരളത്തിലേക്ക് അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന കങ്കാണികളായ കരാറുകാരുടെ സമ്മർദത്തിനു വഴങ്ങിയാണ് സർക്കാർ ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥയ്ക്കു മാറ്റമില്ല. ഇതിന്റെ ചെലവ് കരാറുകാർ വഹിക്കണം. തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചാൽ വീണ്ടും പണം മുടക്കേണ്ടിവരുമെന്നു മനസ്സിലാക്കിയാണു കരാറുകാർ സർക്കാരിനെ സ്വാധീനിച്ച് കോവിഡ് ബാധിതരെക്കൊണ്ടു ജോലി ചെയ്യിക്കാമെന്ന ഉത്തരവ് ഇറക്കിയിരിക്കുന്നത്.