Latest News

സര്‍ക്കാര്‍ ജീവനക്കാരുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. ജോലി സമയത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് ഉത്തരവ്. മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഓഫീസിലെ ആശയവിനിമയത്തിന് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കാമെന്നും അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ഓഫീസില്‍ ഉപയോഗിക്കാവൂ എന്നുമാണ് ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്. മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കുറഞ്ഞ ശബ്ദത്തില്‍ ശാന്തതയോടെയായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

അത്യവശ്യ ഘട്ടങ്ങളില്‍ ടെക്സ്റ്റ് മെസേജിലൂടെ വിവരങ്ങള്‍ കൈമാറാം. എന്നാല്‍ ജോലി സമയത്ത് ഫോണില്‍ക്കൂടി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല.
ഓഫീസ് സമയത്തിന് ശേഷമേ സ്വകാര്യ ആവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ.

ഔദ്യോഗീക മീറ്റിംഗുകള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡില്‍ വയ്ക്കണമെന്നും ഈ സമയത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും സന്ദേശങ്ങള്‍ അയയ്ക്കുന്നതും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button