കോട്ടയം മെഡിക്കൽ കോളേജിൽ ഗർഭിണികളായ അഞ്ച് സ്ത്രീകൾക്ക് കൊവിഡ്, രണ്ടുപേർ പ്രസവിച്ചു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗർഭിണികളായ അഞ്ച് സ്ത്രീകൾക്ക് കൂടി കൊവിഡ് രോഗബാധ. ഇതില്‍ രണ്ടു പേരുടെ പ്രസവം നടന്നതായും രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നേരത്തെ ചികിത്സ തേടിയെത്തിയ ഏഴു പേര്‍ക്കു രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കു മാത്രമായി ചികിത്സ പരിമിതപ്പെടുത്തിയിരി ക്കുകയാണ്.
ഗർഭിണികളായ മറ്റ് രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സയ്ക്കായുള്ള സൗകര്യവും ഒരുക്കുകയാണ്.
മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച്ചത്തേക്ക് ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ആഴ്ച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം നല്‍കണമെന്നും മെഡിക്കൽ ,കോളേജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.