Uncategorized
സ്വാതന്ത്ര്യ ദിനം; ഡല്‍ഹിയില്‍ ബൈക്ക് റാലി നടത്തിയ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസ്
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ബൈക്ക് റാലി നടത്തിയ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. എംഎല്‍എ കുല്‍ദീപ് മോനു കൗണ്‍സിലര്‍ ദീരേന്ദ്ര ഗൗതം, കോണ്ടിലി നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അനിത ഭട്ട് എന്നിവര്‍ക്കെതിരെയാണ് കേസ്.
കല്യാണ്‍ പുരി മേഖലയില്‍ 25ഓളം പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തിയാണ് ഇവര്‍ ബൈക്ക് റാലി നടത്തിയത്. ഇവര്‍ മാസ്ക് ധരിക്കുകയോ കോവിഡ് മാനദണ്ഡം പാലിക്കുകയോ ചെയ്തില്ലെന്ന് പോലീസ് വ്യക്തമാക്കി. ബൈക്ക് റാലി നടത്താന്‍ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് അറിയിച്ചു.