തീയ്യ വിഭാഗത്തെ ഈഴവ സമുദായത്തിന്റെ ഭാഗമല്ലാതെ സ്വതന്ത്ര ജാതിയായി അംഗീകരിക്കണമെന്ന ആവശ്യവുമായി സംഘടന

കേരളത്തിൽ തീയ്യ വിഭാഗത്തെ ഈഴവ സമുദായത്തിന്റെ ഭാഗമല്ലാതെ സ്വതന്ത്ര ജാതിയായി അംഗീകരിക്കണമെന്ന ആവശ്യവുമായി സംഘടന. സംസ്ഥാനത്ത് ജാതി സെൻസസ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് മലബാറിലെ തീയ്യ സംഘടനകൾ പ്രത്യേക ഐഡന്റിറ്റി വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. തീയ്യ മഹാസഭ, തീയ്യ ക്ഷേമ സഭ തുടങ്ങിയ സംഘടനകളാണ് ഇതിന് നേതൃത്വം നൽകുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമങ്ങളും പുരോഗമിക്കുന്നു.
ആയുര്‍വേദം, ആയോധനകല, തെയ്യം അനുഷ്ഠാനങ്ങൾ, സാഹിത്യം, പ്രാദേശിക ഭരണം തുടങ്ങി നിരവധി മേഖലകളിൽ സമ്പന്നമായ പൈതൃകം പുലർത്തുന്നവരാണ് മലബാറിലെ തീയ്യർ. എന്നിരുന്നാലും, നിലവിൽ ഇവരെ ഈഴവരുടെ ഉപജാതിയായി കണക്കാക്കുന്നു. ഇത് സമൂഹത്തിന്റെ പ്രാതിനിധ്യത്തിനും അവകാശങ്ങൾക്കും തിരിച്ചടിയാണെന്നാണ് സംഘടനകളുടെ നിലപാട്.
ഇപ്പോൾ തീയ്യരെ ഈഴവരും ബില്ലവരും ഉൾപ്പെടുന്ന വിഭാഗത്തോടൊപ്പം പരിഗണിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 25,000 സർക്കാർ ജോലികളിൽ അവസരം നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലകളിലും തീയ്യർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾ പോലെ സ്വതന്ത്ര സംവരണം നൽകണമെന്നതാണ് ആവശ്യം.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഹൈക്കോടതിയിൽ റിറ്റ് ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും, തീയ്യ വിഭാഗത്തിന്റെ സ്വതന്ത്ര ഐഡന്റിറ്റിക്കായുള്ള പോരാട്ടം തുടരുമെന്നും തീയ്യ മഹാസഭ പ്രസിഡന്റ് ഗണേഷ് ബി. അരമങ്ങാനം അറിയിച്ചു.
Tag: organization has demanded that the Thiyya community be recognized as an independent caste, not part of the Ezhava community