CinemaLatest NewsMovieNewsUncategorized

അദ്ദേഹം ഒരു മാന്യനാണ്; ഒരു തുടക്കക്കാരനായ എന്നോട് രാജു അന്ന് പെരുമാറിയത് മറക്കാൻ പറ്റില്ല; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദൻ

രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ബ്രഹ്മം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണിമുകുന്ദൻ. അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോൾ ഒത്തിരി കാര്യങ്ങൾ പഠിച്ചുവെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു

കൂടാതെ പൃഥ്വിരാജുമായുള്ള ബന്ധത്തെക്കുറിച്ചും, അദ്ദേഹത്തെ ആദ്യമായി കണ്ടതിനെക്കുറിച്ചും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു പരിപാടിയിൽവച്ചാണ് താൻ ആദ്യമായി രാജുവിനെ നേരിട്ട് കണ്ടതെന്ന് അദ്ദേഹം പറയുന്നു.

ഒരു ഓട്ടോറിക്ഷയിലാണ് ഞാൻ പരിപാടി നടക്കുന്ന വേദിയിലെത്തിയത്. ചടങ്ങുകളെല്ലാം കഴിഞ്ഞ് താരങ്ങൾ പോകുമ്പോൾ ഏറെ വൈകി. അപ്പോൾ രാജു വന്ന് വീട്ടിലേക്ക് ഒരു ഡ്രൈവ് പോകാമെന്ന് പറഞ്ഞു. അദ്ദേഹത്തെ ശല്യപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാൽ മാന്യമായി ആ ഓഫർ നിരസിച്ചുവെങ്കിലും, ആംഗ്യത്തിലൂടെ അദ്ദേഹം അത് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

ഞാൻ ആരും അല്ലാതിരുന്നിട്ടും രാജു എന്നോട് വളരെ നന്നായി പെരുമാറി. ആളുകൾക്ക് എന്റെ പേര് അറിയില്ല, ഞാൻ ഒരു തുടക്കക്കാരൻ മാത്രമായിരുന്നു. അദ്ദേഹം എന്നോട് പെരുമാറിയ രീതി എനിക്ക് മറക്കാൻ കഴിയില്ല- ഉണ്ണിമുകുന്ദൻ പറഞ്ഞു.

പൃഥ്വിരാജ് ആളുകളോട് പെരുമാറുന്ന രീതി തന്നെ ആകർഷിച്ചുവെന്നും, അദ്ദേഹം ഒരു മാന്യനാണെന്നും ഉണ്ണിമുകുന്ദൻ പറയുന്നു. രാജുവിൻറെ രീതിയെക്കുറിച്ച്‌ ഞാൻ ധാരാളം കേട്ടിട്ടുണ്ട്. സിനിമയോട് അദ്ദേഹത്തിന് വളരെ ഗൗരവമേറിയ സമീപനമാണെന്നും നടൻ കൂട്ടിച്ചേർത്തു.

‘അന്ധാദുൻ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക്കാണ് ബ്രഹ്മം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button