Latest NewsMovieWorld

ഓസ്‌കർ പട്ടിക പുറത്ത് വിടുന്നത് പ്രിയങ്കയും നിക്കും; ഞങ്ങൾ ഏറെ ആവേശത്തിലാണെന്ന് താരം

93ാമത് ഓസ്‌കർ നാമനിർദേശ പട്ടിക നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും ചേർന്ന് പുറത്ത് വിടുമെന്ന് റിപ്പോർട്ടുകൾ. മാർച്ച് 15 നാണ് പട്ടിക പുറത്ത് വിടുന്നത്. പ്രിയങ്ക തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

”ഹേ അക്കാദമി, ഓസ്‌കർ നാമനിർദേശം ഞാൻ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ. തമാശ പറയുന്നതാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു നിക്ക് ജോനാസ്. ഓസ്‌കർ നാമനിർദേശ പട്ടിക പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ഏറെ ആവേശത്തിലാണ്”- പ്രിയങ്ക കുറിച്ചു. 366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.

സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയൻ മുഖ്യകഥാപാത്രമായി എത്തുന്ന ‘മ് മ് മ്…’ (സൗണ്ട് ഓഫ് പെയിൻ ) എന്നിവ പട്ടികയിൽ ഇടംനേടി. കോവിഡ് പ്രതിസന്ധി ഉള്ളതിനാൽ മത്സര ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസ് ആഞ്ജലീസിൽ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്.

എന്നാൽ ഇത്തവണ എല്ലാം വിർച്വൽ ആണ്. ഓൺലൈനായാണ് ജൂറി അംഗങ്ങൾ സിനിമ കണ്ടത്. ഫെബ്രുവരി 28 മുതൽ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണം എന്ന നിബന്ധനയും വച്ചിരുന്നു. മാർച്ച് 5 മുതൽ 10 വരെയാണ് വോട്ടിങ് നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button