ഇതരസംസ്ഥാന ലോട്ടറികളുടെ വിൽപ്പന ആരംഭിക്കുന്നു, തടയണകെട്ടാൻ ഐസക്കും കൂട്ടരും.

തിരുവനന്തപുരം / ഹൈക്കോടതിയുടെ അനുകൂല വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജനുവരി മാസം മുതൽ ഇതരസംസ്ഥാന ലോട്ടറി കളുടെ വിൽപ്പന ആരംഭിക്കും. 18ന് ആദ്യ നറുക്കെടുപ്പു നടത്തുമെന്നും ടിക്കറ്റ് ഉടൻ എത്തിക്കുമെന്നും അറിയിച്ച് ഏതാനും ഏജന്റുമാരെ വിതരണക്കാർ ഇക്കാര്യത്തിൽ അറിയിച്ചിട്ടുണ്ട്. ഒരു കോടി വരെ ഒന്നാം സമ്മാനമുള്ള ടിക്കറ്റുകൾ 30 രൂപയ്ക്കു വിൽക്കുമെന്നാണ് ഏജന്റുമാരെ വിതരണക്കാർ അറിയിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറിയുടെ വിൽപ്പന കേരളത്തിൽ ആരംഭിച്ചാൻ തങ്ങൾ വെട്ടിലാകുമെന്നു മനസ്സിലാക്കിയ സംസ്ഥാന സർക്കാർ സംസ്ഥാന ജി എസ് റ്റി വകുപ്പിനെ ഉപയോഗപ്പെടുത്തി ലോട്ടറി വിതരണം തടയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
സംസ്ഥാന ലോട്ടറി വിൽപനയിലൂടെ വിറ്റുവരവിന്റെ 4 ശതമാനം ലാഭമായി ഇപ്പോൾ ലോട്ടറി വകുപ്പിനു ലഭിച്ചു വരുന്നതെന്നും, 28% ജിഎസ്ടിയിൽനിന്ന് 14 ശതമാനം സർക്കാരിനു കിട്ടുന്നുണ്ടെന്നുമാണ് വാദം. ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാർ കേരളത്തിൽ വന്നാൽ 28% ജിഎസ്ടി സർക്കാരിനു നൽകേണ്ടി വരും എന്നാണ് സർക്കാർ വാദം. ഒരു സ്റ്റേറ്റിന്റെ ലോട്ടറിക്ക് മൊത്തം നൽകേണ്ടത് 28 ശതമാനം ജി എസ് റ്റി ആണെന്ന വസ്തുതയാണ് ഇവിടെ മനക്കണക്ക് കൂട്ടുന്നവർ കാണാതെ പോകുന്നത്. ഇനി കേരളത്തിൽ വിൽക്കുന്ന ലോട്ടറിക്ക് കേന്ദ്രത്തിനു നൽകുന്ന 14 ശതമാനത്തിനു പുറമെ 14 ശതമാനം നൽകേണ്ടി വന്നാൽ പോലും ലോട്ടറി വിൽപ്പന നല്ലനിലയിൽ നടത്താനാവും. ഇത്രയേറെ തുക ജിഎസ്ടിയായി നൽകുമ്പോൾ ആകർഷകമായ സമ്മാനങ്ങൾ നൽകി ലാഭകരമായി ലോട്ടറിക്കച്ചവടം നടത്താൻ കഴിയില്ലെന്ന് പറയുന്ന സംസ്ഥാന സർക്കാർ, കേരള സർക്കാർ ലോട്ടറി പിന്നെങ്ങനെ നടത്തുന്നെന്ന ചോദ്യമാണ് അയൽ സംസ്ഥാന ലോട്ടറി വിതരണക്കാർ ചോദിക്കുന്നത്.
അയൽ സംസ്ഥാന ലോട്ടറികളെ തടയുന്ന ലക്ഷ്യവുമായി തുടർന്നും മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാർ, ഇതരസംസ്ഥാന ലോട്ടറികൾ വിൽക്കരുതെന്നു ലോട്ടറി വിൽപന രംഗത്തെ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ കേരള ഭാഗ്യക്കുറി സംരക്ഷണ സമര സമിതിയെ കൊണ്ട് ഏജന്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹൈക്കോടതി ഉത്തരവ് പ്രകാരം അന്യ സംസ്ഥാന ലോട്ടറി വിതരണം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി തടസപ്പെടുത്തരുതെന്ന നിർദേശം വെച്ചിരിക്കെയാണ് അയൽസംസ്ഥാന ലോട്ടറികൾക്കെതിരെ സർക്കാർ പരസ്യമായി രണാഗത്ത് വന്നിരിക്കുന്നത്. ദേശീയതയുടെ ഭാഗമായി അയൽ സംസ്ഥാന ലോട്ടറികൾക്ക് രാജ്യത്തെ ഏതു സംസ്ഥാനത്തും വിതരണത്തിനും, വിപണനത്തിനും അധികാരവും അവകാശവും ഉണ്ട്. വിദേശ രാജ്യങ്ങളിലെ ഓൺലൈൻ ലോട്ടറികൾ പോലും രാജ്യത്ത് പ്രചാരം വർധിച്ചിരിക്കെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ലോട്ടറികളെ തടയാൻ ശ്രമിക്കുന്നത് ദുരുദ്ദേശത്തോടെയും കേരളം എന്നത് ഒരു രാജ്യമാണെന്ന തെറ്റായ ചിന്താഗതിയോടെയും ആണ്. കേരളം എന്നത് ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനം മാത്രമാണ്. ജിഎസ്ടി നൽകി ആകർഷകമായ സമ്മാനങ്ങൾ നൽകി ലാഭകരമായി ലോട്ടറിക്കച്ചവടം നടത്താൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ തറപ്പിച്ച് പറയുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ നടത്തുന്ന കേരള ഭാഗ്യക്കുറിയുടെ നടത്തിപ്പിന്റെ കാര്യത്തിൽ ആണ് സംശയങ്ങൾ ഉണ്ടാവുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കേരള ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾ കിട്ടിയവരുടെ സ്ഥിതി വിവരക്കണക്കുകൾ, അവർക്കു എത്രപേർക്ക് സമ്മാനങ്ങൾ നൽകാനായെന്നും, ആർക്കൊക്കെ സമ്മാനങ്ങൾ നൽകിയിട്ടില്ലെന്നും തുടങ്ങിയ കണക്കുകൾ സംസ്ഥാന ലോട്ടറി വകുപ്പ് വെളിപ്പെടുത്തേ ണ്ടതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ലോട്ടറി ടിക്കറ്റ് വിൽപന നടക്കുന്നത് കേരളത്തിലാണ്. കോവിഡ് വ്യാപനത്തിനിടയിൽ പോലും ദിവസേന ഒരു കോടിയിലേറെ ടിക്കറ്റുകൾ വിൽപണ നടന്നിരുന്നു.