Sports

ദക്ഷിണാഫ്രിക്കയും ക്രിക്കറ്റിന് പുറത്തേക്ക്?

സിംബാവെക്ക് പിന്നാലെ ലോക ക്രിക്കറ്റിലെ തന്നെ കരുത്തരായ ദക്ഷിണാഫ്രിക്കയെയും ഐ സി സി വിലക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൽ രാജ്യഭരണ സംവിധാനം ഇടപെട്ടതിനെ തുടർന്നാണ് ദക്ഷിണാഫ്രിക്ക
ക്കെതിരെ നടപടിക്ക് ഐ സി സി ഒരുങ്ങുന്നത്.
കുറച്ചു കാലങ്ങളായി തുടരുന്ന ബോർഡിൻ്റെ കെടുകാര്യസ്ഥതയുടെയും സാമ്പത്തിക തിരിമറികളുടെയും അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടത്.

പിരിച്ചുവിടലിന് ശേഷം സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റിയാണ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ ഏറ്റെടുത്തു. ഇതിൻ്റെ തുടർച്ചയായാണ് ദക്ഷിണാഫ്രിക്കയെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്കാൻ ഐസിസി നീങ്ങുന്നത്.

ടീമിൽ വർണ വെറി നിലനിൽക്കുന്നുണ്ടെന്ന മുൻ താരങ്ങളുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് ക്രിക്കറ്റ് സൗത്താഫ്രിക്കയെ പിരിച്ചുവിട്ടത്. ബോർഡിൻ്റെ ആക്ടിങ് സിഇഒ അടക്കം ഭരണച്ചുമതലയിലുള്ള മുഴുവൻ പേരോടും മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ബോർഡിലെ കെടുകാര്യസ്ഥതയെപ്പറ്റി അന്വേഷണം നടത്താൻ ശ്രമിച്ചപ്പോൾ കടുത്ത എതിർപ്പ് അനുഭവിക്കേണ്ടി വന്നു എന്ന് സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റി പറയുന്നു. അതുകൊണ്ട് തന്നെ വിഷയത്തിൽ കായികമന്ത്രി ഇടപെടണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ബോർഡിനെ പിരിച്ച് വിട്ട് സർക്കാർ ടീമിനെ ഏറ്റെടുത്തത്.

ക്രിക്കറ്റ് ബോർഡിൽ സർക്കാർ ഇടപെടലുണ്ടാവരുത് എന്നാണ് ഐ സി സി യുടെ നിയമം. നിയമത്തിനു വിരുദ്ധമായതിനാൽ നേരത്തെ, സിംബാബ്‌വെയെയും നേപ്പാളിനെയും ഐസിസി വിലക്കിയിരുന്നു.തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ സിംബാബ്‌വെയുടെയും നേപ്പാളിൻ്റെയും വിലക്ക് ഐസിസി നീക്കിയിരുന്നു. സമാന 2016ൽ ഐസിസി നേപ്പാളിൻ്റെ അംഗത്വം റദ്ദാക്കിയത്. സർക്കാർ കൈകടത്തലുകളില്ലാതെ തെരഞ്ഞെടുപ്പ് നടത്തി ക്രിക്കറ്റ് ബോർഡ് പുനസ്ഥാപിക്കണമെന്ന് ഐസിസി നേപ്പാളിനു നിർദ്ദേശം നൽകിയിരുന്നു. ഒക്ടോബർ മാസാദ്യത്തിൽ നേപ്പാൾ തെരഞ്ഞെടുപ്പ് നടത്തി. ഐസിസിയുടെ നടപടിക്കെതിരെ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button