പഴം പഴുത്തില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ഉടമയെ വെട്ടി : വീട്ടിലേക്ക് പടക്കമെറിഞ്ഞും വണ്ടികൾ തകർത്തും ഗുണ്ടാവിളയാട്ടം
രണ്ടുസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഘർഷത്തിന് പിന്നിലെന്നാണു പൊലീസ് കരുതുന്നത്

തിരുവനന്തപുരം : മണ്ണന്തലയിൽ ഗുണ്ടാസംഘങ്ങളുടെ ആക്രമണം. വീടിനു നേരെ പടക്കമെറിഞ്ഞും വാഹനങ്ങൾ തകർക്കുകയും ചെയ്ത ഗുണ്ടാ സംഘത്തിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഉർജ്ജിതമാക്കിയിട്ടുണ്ട് . രണ്ടുസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഘർഷത്തിന് പിന്നിലെന്നാണു പൊലീസ് കരുതുന്നത്.
തിങ്കളാഴ്ച അർധരാത്രിയിൽ നടന്ന സംഭവത്തിൽ,നിരവധി കേസുകളില്‍ പ്രതിയായ ശരത്തും കൂട്ടരുമാണ് ആക്രമണം നടത്തിയത്. ശരത്തും സംഘവും ബൈക്കില്‍ അമിതവേഗത്തില്‍ പോയതു ചോദ്യം ചെയ്തതാണു പ്രശ്നങ്ങളുടെ തുടക്കം. പല കേസുകളില്‍ പ്രതിയായിരുന്ന രാജേഷ് ആണ് ശരത്തിനോടും കൂട്ടാളികളോടും വേഗത കുറച്ചു പോകാന്‍ പറഞ്ഞത്. ഇതില്‍ പ്രകോപിതരായ സംഘം രാജേഷിന്റെ വീട്ടിലേക്കു പടക്കമെറിഞ്ഞു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ടു കാറുകളും ഒരു ബൈക്കും അടിച്ചുതകര്‍ത്തു . അതിനു മുൻപ് കടയിൽ പഴം വാങ്ങാനെത്തിയ സംഘം, “പഴം പഴുത്തിട്ടില്ലെന്ന് പറഞ്ഞ കടയുടമ പൊന്നയ്യനെ വെട്ടി പരുക്കേൽപ്പിച്ചതായും പരാതിയുണ്ട് . പൊന്നയ്യന്റെ കൈക്കും മുഖത്തിനുമാന് പരുക്കേറ്റത് കടയിലെത്തിയ സംഘം ആദ്യം ബീഡി വാങ്ങി. തുടര്‍ന്ന് പഴം എടുത്തപ്പോള്‍ അതു നന്നായി പഴുത്തിട്ടില്ലെന്ന് പൊന്നയ്യന്‍ പറഞ്ഞത് സംഘത്തിന് ഇഷ്ടപ്പെട്ടില്ല. ഇതോടെ പഴക്കുലകള്‍ വെട്ടിനശിപ്പിക്കുകയും വാളും വെട്ടുകത്തിയും ഉപയോഗിച്ച് പൊന്നയ്യനെ ആക്രമിക്കുകയുമായിരുന്നു.
സംഘം രണ്ടു സ്കൂട്ടറിലും ഒരു ബൈക്കിലും എത്തിയതായാണ് വിവരം. നിരവധി കേസുകളിൽ പ്രതിയായ ശരത്തിന് മുൻപ് ബോംബ് നിർമാണത്തിനിടെ പരിക്കേറ്റിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
tag: Owner hacked to death after he was told that the fruit was not ripe