CovidKerala NewsLatest News
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ പ്രതിസന്ധി. കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ ആവശ്യമായ രോഗികളുടെ എണ്ണം വളരെ കൂടിയതാണ് വന്‍ പ്രതിസന്ധി സൃഷ്ടിച്ചത്.
ഇതേ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയുടെ സഹായം തേടി. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആറ് സിലിണ്ടര്‍ ഓക്സിജന്‍ ഇതിനോടകം എത്തിച്ചു. ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.