CrimeLatest NewsNationalNewsUncategorized

മുത്തച്​ഛനു വേണ്ടി ഓക്​സിജൻ ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച യുവാവിനെതിരെ കേസെടുത്ത്​ യുപി പൊലീസ്

ലഖ്​നോ: മുത്തച്​ഛനു വേണ്ടി ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച യുവാവിനെതിരെ കേസെടുത്ത്​ യുപി പൊലീസ്​. മനപ്പൂർവം ഭീതി പരത്താൻ ശ്രമിച്ചുവെന്ന്​ ആരോപിച്ചാണ്​ കേസ്​. സംസ്ഥാന സർക്കാറിനും ജനങ്ങൾ​ക്കുമെതിരെ ഇയാൾ കുറ്റം ചെയ്​തുവെന്നാണ്​ കേസെടുത്ത യു.പി പൊലീസ് വ്യക്തമാക്കുന്നത് .

തിങ്കളാഴ്​ചയാണ്​ ശശാങ്ക്​ യാദവ്​ സോനു സൂദിനെ ടാഗ്​ ചെയ്​ത്​ ട്വിറ്ററിൽ സഹായമഭ്യർഥിച്ച്‌​ ട്വീറ്റ് ചെയ്തത് . ശശാങ്ക്​ യാദവിന്റെ ട്വീറ്റ്​ സുഹൃത്തുക്കളിലൊരാളായ അങ്കിത്​ യാദവ്​ ഇത്​ റീട്വീറ്റ്​ ചെയ്യുകയും ‘ദ വയർ’ എഡിറ്റർ അർഫ ഷെർവാനിയോട്​ സഹായം അഭ്യർഥിക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെ ഷെർവാനി കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്​മൃതി ഇറാനിയെ ടാഗ്​ ചെയ്​ത്​ ട്വീറ്റ്​ ചെയ്​തു.
അതെ സമയം സ്​മൃതി ഇറാനി ഉടൻ തന്നെ പ്രതികരിച്ചു . ശശാങ്കിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇറാനിയുടെ മറുപടി. ഇക്കാര്യം ജില്ലാ ഭരണകൂടത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും ശശാങ്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സ്‌മൃതി ഇറാനി അറിയിച്ചു .

ശേഷം ​ അങ്കിത്​ യാദവ്​​ സുഹൃത്തിന്റെ മുത്തച്​ഛൻ മരിച്ചുവെന്ന്​ വയർ എഡിറ്റർ ഷെർവാനിയെ അറിയിച്ചു. തുടർന്ന്​ ഷെർവാനി ഇക്കാര്യം സ്​മൃതി യെ അറിയിക്കുകയും അവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്​തു.

പിന്നീട്​ അങ്കിതിന്റെ മുത്തച്​ഛന്​ ഓക്​സിജ​ൻ ആവശ്യമാണെന്ന്​ ഡോക്​ടർമാർ പറഞ്ഞിട്ടില്ലെന്നും ഇത്തരം ഭീതി പരത്തുന്ന സ​ന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട്​ അമേഠി പൊലീസ്​ രംഗത്തെത്തി. തുടർന്ന്​ ഷെർവാനി നടന്ന സംഭവങ്ങൾ പൊലീസിനെ അറിയിക്കുകയും ചെയ്​തു. എന്നാൽ, ഇത്​ മുഖവിലക്കെടുക്കാതെ ഐ.പി.സി സെക്ഷൻ(188, 269, 505(1)) വകുപ്പുകൾ പ്രകാരം സംഭവത്തിൽ പൊലീസ്​ കേസെടുക്കുകയായിരുന്നുവെന്ന്​ ​ദ വയർ റിപ്പോർട്ട്​ ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button