Kerala NewsLatest NewsUncategorized

പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വിളിക്കാം : റിംഗ് റോഡ് വെള്ളിയാഴ്ച

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ ഫോൺ ഇൻ പരിപാടി ‘റിംഗ് റോഡി’ലേക്ക് വെള്ളിയാഴ്ച വിളിക്കാം. വൈകിട്ട് അഞ്ച് മുതൽ ആറ് വരെയാണ് റിംഗ് റോഡ് പരിപാടി നടക്കുന്നത്. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

മന്ത്രിയോട് ജനങ്ങൾക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്ന പരിപാടിയാണ് റിംഗ് റോഡ്. റോഡരികിലെ വെള്ളക്കെട്ട്, അനധികൃത പാർക്കിംഗ്, പഴയവാഹനങ്ങൾ വർഷങ്ങളായി റോഡരികിൽ കിടക്കുന്നത് കാരണം ഗതാഗത പ്രശ്നവും സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിക്കുന്നത്, ഡ്രൈനേജ് മണ്ണ് നീക്കൽ, റോഡിൻറെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നു വന്നത്.

ജനങ്ങളുടെ പരാതികൾ കേൾക്കുകയും അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്. ഔദ്യോഗിക യാത്രകൾക്കിടയിൽ ബന്ധപ്പെട്ട പരാതികളിൽ പറഞ്ഞ സ്ഥലങ്ങൾ സന്ദർശിച്ച് നടപടികൾ വിലയിരുത്താനും മന്ത്രി സമയം കണ്ടെത്തുന്നുണ്ട്. നിരവധി പരാതികൾക്ക് അതിവേഗത്തിൽ പരിഹാരം കാണാനും ഇതിലൂടെ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കാര്യങ്ങളാണ് റിംഗ് റോഡിലൂടെ മന്ത്രിയെ അറിയിക്കേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button