Kerala NewsLatest NewsPoliticsUncategorized
പി.സി ചാക്കോയെ എൻ.സി.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു
ന്യൂ ഡെൽഹി: പി.സി ചാക്കോയെ എൻ.സി.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ആണ് പ്രഖ്യാപനം നടത്തിയത്. ഏറെക്കാലം കോൺഗ്രസ് പ്രവർത്തിച്ചിരുന്ന പി.സി ചാക്കോ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയിലാണ് പാർട്ടി വിട്ട് എൻ.സി.പിയിലെത്തിയത്.
നിലവിൽ പാർട്ടി സംസ്ഥാന അധ്യക്ഷനായ ടി.പി പീതാംബരൻ മാസ്റ്ററാണ്. മന്ത്രിസഭ രൂപീകരണവും വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പീതാംബരൻ മാസ്റ്റർ സജീവമായിരിക്കേയാണ് അപ്രതീക്ഷിതമായി അധ്യക്ഷനെ മാറ്റുന്നത്.