Kerala NewsLatest NewsPoliticsUncategorized
പാർലമെൻററി പാർട്ടി നേതാവായി പി.ജെ.ജോസഫ്; ഡെപ്യൂട്ടി ലീഡറായി മോൻസ് ജോസഫ്
തൊടുപുഴ: കേരള കോൺഗ്രസ്- ജോസഫ് വിഭാഗത്തിൻറെ പാർലമെൻററി പാർട്ടി നേതാവായി ചെയർമാൻ പി.ജെ.ജോസഫിനെ പാർട്ടി തെരഞ്ഞെടുത്തു. മോൻസ് ജോസഫ് ആണ് ഡെപ്യൂട്ടി ലീഡർ.
നിയമസഭാ തെരഞ്ഞെടുപ്പിൽ 10 മണ്ഡലങ്ങളിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് രണ്ടിടത്ത് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.
തൃക്കരിപ്പൂർ, കോതമംഗലം, ഏറ്റുമാനൂർ, ചങ്ങനാശേരി, ഇരിങ്ങാലക്കുട, തിരുവല്ല, ഇടുക്കി, കുട്ടനാട് എന്നീ മണ്ഡലങ്ങളിലാണ് ജോസഫ് വിഭാഗം സ്ഥാനാർഥികൾ തോൽവി ഏറ്റുവാങ്ങിയത്. തൊടുപുഴയിൽ ജോസഫും കടുത്തുരുത്തിയിൽ മോൻസും പാർട്ടിയുടെ അഭിമാനം കാത്തു.