നേപ്പാളിൽ യുവജനങ്ങളുടെ “ജെൻസി വിപ്ലവം” ശക്തമായതോടെ പി.കെ. ശർമ ഒലിയുടെ സർക്കാർ രാജിവച്ചു
നേപ്പാളിൽ യുവജനങ്ങളുടെ “ജെൻസി വിപ്ലവം” ശക്തമായതോടെ പി.കെ. ശർമ ഒലിയുടെ സർക്കാർ രാജിവച്ചു. വ്യാപക പ്രതിഷേധങ്ങളും കലാപങ്ങൾക്കും പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ശർമ ഒലി രാജിവെച്ചത്. അഴിമതി ആരോപണങ്ങളും ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ച സർക്കാർ നടപടി തന്നെയാണ് പ്രക്ഷോഭത്തിന് തീപിടിപ്പിച്ചത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വസതികൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയിരുന്നു.
‘ജെൻസി വിപ്ലവം’ എന്ന പേരിൽ ഉയർന്ന യുവജന പ്രക്ഷോഭം വെള്ളിയാഴ്ച ആരംഭിച്ചതോടെ രാജ്യമൊട്ടാകെ തീപിടിച്ചുപോലെ വ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമർത്താൻ ശ്രമിച്ചതോടെ സമരം കലാപത്തിലേക്ക് മാറി. പൊലീസ് നടപടി മൂലം 19 പേർ കൊല്ലപ്പെടുകയും 347 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനു മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവെച്ചിരുന്നു. അടിയന്തര മന്ത്രിസഭ യോഗം ചേർന്ന സർക്കാർ തിങ്കളാഴ്ച രാത്രി വൈകി സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചെങ്കിലും പ്രതിഷേധം ശമിച്ചില്ല. തുടർന്നാണ് പ്രക്ഷോഭം രൂക്ഷമായി ഉയർന്ന് ഒടുവിൽ ശർമ ഒലി സർക്കാരിന്റെ തന്നെ നിലംപൊത്തിയത്.
Tag: P.K. Sharma Oli’s government resigns as youth’s “Jenzi revolution” gains momentum in Nepal