Kerala NewsLatest News

സം​സ്ഥാ​ന​ത്ത് നി​ക്ഷേ​പം ന​ട​ത്താ​ന്‍ കൂ​ടു​ത​ല്‍ വ്യ​വ​സാ​യി​ക​ളെ​ത്തു​ന്നു​വെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​വ​സാ​യി​ക നി​ക്ഷേ​പം ന​ട​ത്താ​ന്‍ കൂ​ടു​ത​ല്‍ ക​മ്ബ​നി​ക​ള്‍ ത​യാ​റാ​യ​താ​യി വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്. പ്ര​മു​ഖ ഐ​ടി ക​മ്ബ​നി​യാ​യ ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് (ടി​സി​എ​സ്) 600 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ല്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം നിയമസഭയില്‍ പ​റ​ഞ്ഞു.

കാ​ക്ക​നാ​ട് കി​ന്‍​ഫ്ര ഇ​ല​ക്‌ട്രോ​ണി​ക് ആ​ന്‍റ് മാ​നു​ഫാ​ക്ച​റിം​ഗ് ക്‌​ള​സ്റ്റ​റി​ലാ​ണ് പു​തി​യ നി​ക്ഷേ​പ പ​ദ്ധ​തി. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ഉ​ട​ന്‍ ഒ​പ്പു​വ​ക്കും. ഐ​ടി, ഐ​ടി​ഇ​എ​സ്, ഡാ​റ്റ പ്രോ​സ​സിം​ഗ് കാ​മ്ബ​സാ​ണ് ടി​സി​എ​സി​ന്‍റെ പ​ദ്ധ​തി. 600 കോ​ടി രൂ​പ​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​വും പ​ദ്ധ​തി​യി​ലു​ണ്ട്. അ​ഞ്ചു മു​ത​ല്‍ ഏ​ഴു​വ​രെ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 20,000 പേ​ര്‍​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ തൊ​ഴി​ല്‍ ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി ​ഗാ​ര്‍​ഡി​ന്‍റെ ഇ​ല​ക്‌ട്രോ​ണി​ക് ലാ​ബ്, ടെ​സ്റ്റിം​ഗ് ലാ​ബ്, റി​ല​യ​ബി​ലി​റ്റി ലാ​ബ് പ​ദ്ധ​തി​ക്കാ​യി കി​ന്‍​ഫ്ര ഇ​എം​സി ലാ​ബി​ല്‍ ഭൂ​മി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട് . 120 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ലൂ​ടെ 800 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ക.

നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button