ഒ.എം നമ്പ്യാര്‍ക്ക് വിട; പതിനാലര വര്‍ഷത്തെ ഗുരു-ശിഷ്യ ബന്ധം ബാക്കി
കോഴിക്കോട്: പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ വിട പറഞ്ഞപ്പോള്‍ പ്രിയശിഷ്യ പി ടി ഉഷയെ ആയിരുന്നും കായിക ലോകം ശ്രദ്ധിച്ചത്. തന്നെ കായിക ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തി.
തനിക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കിയ കായികാധ്യാപകനെ കുറിച്ച് പി ടി ഉഷ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിട്ടു. ”എന്റെ ഗുരു, പരിശീലകന്‍, വഴിക്കാട്ടി… അദ്ദേഹത്തിന്റെ വിയോഗം ഒരുകാലത്തും നികത്താന്‍ കഴിയാത്തതാണ്. വലിയ ശൂന്യതയാണ് എന്നിലുണ്ടാക്കുന്നത്. എന്റെ ജീവതത്തില്‍ അദ്ദേഹം വഹിച്ച പങ്ക് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഒ എം നമ്പ്യാര്‍ സാറെ തീര്‍ച്ചയായും മിസ് ചെയ്യും.”
ഇതായിരുന്നു ഉഷയുടെ വാക്കുകള്‍. ഒ എം നമ്പ്യാരുടെ ജീവിതകഥ ഉഷയുടെ വിജയകഥയാണെന്നത് ലോകത്തിനറിയാം.കോഴിക്കോട് മണിയൂര്‍ സ്വദേശിയാണ് നമ്പ്യാരുമായി പിടി ഉഷയ്ക്ക് പതിനാലര വര്‍ഷത്തെ ഗുരു-ശിഷ്യ ബന്ധം. രണ്ട് ഒളിംപിക്സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാംപ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ഉഷ തിളങ്ങിയത് ഗുരുവായ നമ്പ്യാരിന്റെ ആത്മബലത്തിലായിരുന്നു.
1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്സില്‍ ഉഷയ്ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാവുമ്പോള്‍ നമ്പ്യാരായിരുന്നു കോച്ച്. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കുമ്പോഴും ഒ എം നമ്പ്യാരുടെ പിന്തുണ കൂടെയുണ്ടായിരുന്നു. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് പി ടി ഉഷയുടെ പ്രീയ ഗുരു ഒ എം നമ്പ്യാര്‍. 1985ലാണ് രാജ്യം അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്‌ക്കാരം നല്‍കിയത്.
വിടവാങ്ങും മുമ്പ് തന്നെ രാജ്യത്തിനായി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്ക് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്ത അദ്ദേഹം 1955ല്‍ വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്ന് മണിയൂരിലെ വീട്ടുവളപ്പിലെ സംസ്‌കാര ചടങ്ങുകളോടെ ഒ എം നമ്പ്യാരുടെ ഭൗതികശരീരത്തോടുള്ള പിടി ഉഷയുടേയും രാജ്യത്തിന്റെയും ബന്ധം ഇല്ലാതാകും. എങ്കിലും മരണമില്ലാതെ പിടി ഉഷയുടേയും രാജ്യത്തിന്റെയും കായിക പ്രേമികളുടെയും മനസ്സില്‍ അദ്ദേഹം ജീവിക്കും എന്നത് തീര്‍ച്ച.